Polika Polika Lyrics | പൊലിക പൊലിക | Higuita Malayalam Movie Songs Lyrics


 
പൊലിക പൊലിക 
പൊലിക നാടേ
പൊലിക പൊലിക 
പൊലിക എൻ ഊരേ

നൂറാണ്ട് മൺമീതേ
എൻകൂറിൽ പൊലിക
നിൻ കൂറേ എൻ ചോറ് 
അറിഞ്ഞേ ഞാൻ പൊലിക

വലിയാവിൽ കൊടിയേറ്റോം
തിറയാറ്റോം വന്നേ
മോന്തിക്കാത്തെറയത്തെ
കൂട്ടുണ്ട് പോരെ

നൂറാണ്ട് മൺമീതേ
എൻകൂറിൽ പൊലിക
നിൻ കൂറേ എൻ ചോറ് 
അറിഞ്ഞേ ഞാൻ പൊലിക

പൊലിക പൊലിക 
പൊലിക നാടേ
പൊലിക പൊലിക 
പൊലിക എൻ ഊരേ

നാട് നയിച്ചോരെ 
തായൂര് വിളിച്ചേ
ഉള്ളിൽ കിളുത്തോരെ 
ഒന്നായ് നെനച്ചേ

ഊരെല്ലാം തെണ്ടീട്ടീ 
തിറ പൊട്ടൻ ചൊന്നേ
എൻ ചങ്കിൽ കുത്ത്യാലും 
നിൻ ചങ്കെ കണ്ടേ

തീയിൽ കുരുത്തോർക്കീ
തീപ്പായ കുളിർത്തേ
പാടി പതിഞ്ഞെന്റെ 
ഉള്ളം തെളിച്ചേ
വീരാളി മൂടിയാലും 
ആറടി മണ്ണേ
ഉൾതീണ്ടും നേരെന്റെ 
കാലം നയിച്ചേ

പൊലിക പൊലിക 
പൊലിക നാടേ
പൊലിക പൊലിക 
പൊലിക എൻ ഊരേ

പൊലിക പൊലിക 
പൊലിക പൊലിക 
പൊലിക പൊലിക 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.