Thumbapoo Pole Chirichum Lyrics | തുമ്പപൂ പോലെ ചിരിച്ചും


 
തുമ്പപൂ പോലെ ചിരിച്ചും 
പുഞ്ചപ്പാട കാറ്റു വിതച്ചും  
നീയെന്റെ കൂടെ ചേർന്ന് 
നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ 
കാണില്ലെന്നറിയാം

തുമ്പപൂ പോലെ ചിരിച്ചും 
പുഞ്ചപ്പാട കാറ്റു വിതച്ചും  
നീയെന്റെ കൂടെ ചേർന്ന് 
നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ 
കാണില്ലെന്നറിയാം

അന്തിക്കു തിരികൾ തെളിച്ചും
സീമന്തത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസകാറ്റിൽ 
കുളിരില്ലെന്നറിയാം 
മിഴിയിലയിൽ നോവിൻ 
മഞ്ഞു പൊഴിക്കില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ 
മഞ്ഞു പൊഴിക്കില്ലെന്നറിയാം

തുമ്പപൂ പോലെ ചിരിച്ചും 
പുഞ്ചപ്പാട കാറ്റു വിതച്ചും  
നീയെന്റെ കൂടെ ചേർന്ന് 
നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ 
കാണില്ലെന്നറിയാം

ഇനിയെന്നിൽ സ്വപ്നമുല്ല  
പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ് 
പൊഴിക്കില്ലെന്നറിയാം

ഇനിയെന്നിൽ സ്വപ്നമുല്ല  
പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ് 
പൊഴിക്കില്ലെന്നറിയാം

ഉലയുന്നുന്നെൻ പ്രണയിച്ചില്ല 
കൊഴിയുന്നനുരാഗ പൂക്കൾ
നീ വന്നതിലൊന്ന്  
എടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ 
തമ്പുരു മീട്ടില്ലെന്നറിയാം

രാവായാൽ നിഴലും 
കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ 
ചേരില്ലെന്നറിയാം

രാവായാൽ നിഴലും 
കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ 
ചേരില്ലെന്നറിയാം

നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത് 
വിതുമ്പല്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും 
ഞാനില്ലെന്നറിയാം

തുമ്പപൂ പോലെ ചിരിച്ചും 
പുഞ്ചപ്പാട കാറ്റു വിതച്ചും  
നീയെന്റെ കൂടെ ചേർന്ന് 
നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ 
കാണില്ലെന്നറിയാം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.