Chiriye Lyrics | ചിരിയേ ചിരിയേ | Rekhachithram Malayalam Movie Songs Lyrics


 
ചിരിയേ ചിരിയേ
പതിയേ ചുണ്ടേൽ വിരിയാമോ
പെരുനാളരികെ വരണേ

ചെവിമേൽ പതിയേ
സിനിമാക്കഥയോതണപോലെ
ഇരുപാതിയിലാശകൾ നീ തന്നെ

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ 
മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ

എൻ രാവതിലെ 
തെളി ലാവുകളായിനി
ആകാശങ്ങൾ നീ നിറയേ
കനവുണരണുണ്ട് മിഴിയാകെ

കനവായിരമാകനെ പാറണ 
ചിറകായ് വന്നേ
ആശകളെങ്ങനെ മറിയണ കടലായേ
കനവായിരമാകനെ പാറണ ചിറകായേ
ആശകളാഴികളായതിലൊഴുകാമേ
പതിയേ

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ 
മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ

കനവിൻ ആകാശമേ
ഉള്ളാകെ നീയാവണേ 
നീയാവണേ
പൊഴിയേ എൻ ആസയേ
മഴമേഘമായേ

സ്നേഹങ്ങളൊന്നാകുന്നീ നേരങ്ങളേ
മോഹങ്ങളൊരു നാളേലും തോരരുതേ
കാലങ്ങളൊരുപാടൊന്നും മാറരുതേ

എൻ രാവതിലെ തെളി ലാവുകളായിനി
ആകാശങ്ങൾ നീ നിറയേ
കനവുണരണുണ്ട് മിഴിയാകെ

കനവായിരമാകനെ 
പാറണ ചിറകായ് വന്നേ
ആശകളെങ്ങനെ മറിയണ കടലായേ
കനവായിരമാകനെ പാറണ ചിറകായേ
ആശകളാഴികളായതിലൊഴുകാമേ
വരികേ 

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ 
മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.