Peelings Lyrics | പീലിംഗ്സ് വരികൾ | Pushpa 2 The Rule


 
മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ 
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ 
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ 
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാത്തുണ്ടുകളോ 

ആറെത്തും നേരത്ത് ഏഴെത്തും നേരത്ത്
പത്തിനൊരിത്തിരി മുന്നേ നേരത്ത്
ഉറങ്ങുന്ന നേരത്ത് ഉണരുന്ന നേരത്ത്
ഒന്നുമേ ചെയ്യാതിരിക്കുന്ന നേരത്ത്
കൈവിരൽ മുട്ടുന്ന നേരത്ത് നേരത്ത്
കാലുകൾ തട്ടുന്ന നേരത്ത് നേരത്ത്
ഓരോരോ നേരവും നീയുള്ള നേരത്ത്

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

ഏയ് പിണങ്ങുന്ന നേരത്ത് 
ചിണുങ്ങുന്ന നേരത്ത്
കണ്ണു കൊണ്ടെന്നെ വിളിക്കുന്ന നേരത്ത്
പൂതിരുകും നേരത്ത് 
പൊന്നണിയും നേരത്ത്
അണിഞ്ഞൊരുങ്ങാതിരിക്കുന്ന നേരത്ത്
ചാഞ്ഞു നിവരുന്ന നേരത്ത് നേരത്ത്
താന്നു നിലം വാരും നേരത്ത് നേരത്ത്
വെള്ളം കോരീട്ട് നീ നിൽക്കുന്ന നേരത്ത്

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ 
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ 
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ 
തേൻ തെരഞ്ഞെത്തുന്ന 
വണ്ടുകളോ പൂങ്കിനാത്തുണ്ടുകളോ 

കൊതിച്ചൊരച്ചാറിനായ് 
ചോന്ന മുളകരച്ചിടുമ്പോൾ
പൊടിഞ്ഞ വിയർപ്പ് 
ചേല തുമ്പാൽ തുടച്ചെടുത്തിടുമ്പോൾ
വെയിൽ ചൂടിലഴയിൽ നിൻ 
തുകിൽ വിരിക്കുമ്പോൾ
നിൻ മെയ്യിൻ വാസനയെൻ 
മനസ്സിലെത്തിടുമ്പോൾ
ഇരു കൈകളും നീട്ടി മുടി 
മാടി കെട്ടുമ്പോൾ
തലയിണ കെട്ടിപിടിച്ചു കിടക്കുമ്പോൾ
അലസമായെന്നുമുറങ്ങാൻ കിടക്കുമ്പോൾ

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

മല്ലികാബാണന്റെയമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
മുല്ലമലർ മണിചെണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ

നീ തൂവാലയാലെൻ 
തല തോർത്തിടുമ്പോൾ
അതിനിടക്കെൻ ഇടുപ്പിൽ നീ 
പതിയെ തൊട്ടിടുമ്പോൾ
ചെല്ല- കൈകൾ കൊണ്ടു നീയെനിക്കു 
ചോറൂട്ടി തരുമ്പോൾ
ചോറുണ്ണും നേരം ചൂടുള്ള മുത്തം 
നീ തന്നിടുമ്പോൾ
സാരി ഞൊറികൾ നീ 
നേരെയാക്കുമ്പോൾ
ആ നേരം മെയ്യിൽ കൈകൾ മുട്ടുമ്പോൾ
സ്വന്തം മാരന്നരികെ 
നാണം കുണുങ്ങുമ്പോൾ

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ 
പീലിംഗ്സ് പീലിംഗ്സ്

മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ 
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ 
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ 
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാത്തുണ്ടുകളോ 

Looking for English/Manglish lyrics? Click here

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.