Karayathe Lyrics | എന്നോമൽ പൂങ്കുരുന്നേ | Hridayapoorvam Malayalam Movie Songs Lyrics


 
എന്നോമൽ പൂങ്കുരുന്നേ
നോവെണ്ണി പറയാതെ നീ 
ഞാൻ വേറെങ്ങും പോയില്ലല്ലോ
നീ അറിയാതെ അരികെയില്ലേ

നിൻ ചാരെയല്ലാതെ
ഞാനെങ്ങ് ചെന്നിരിക്കാൻ
നിൻ കണ്മുന്നിൽ ഞാനില്ലയോ
അച്ഛന്റെ പൊൻമകളേ

കരയാതേ കരയാതേ
കരയാതേ കരയാതേ

കുഞ്ഞുപൂവിൻ പാദം
പിച്ച വെക്കും നാളിൽ
കുന്നോളം സ്വപ്നങ്ങളായ്
താരാട്ടീണം കേട്ട്
കൺകൾ ചിമ്മും നേരം
രാവാകെ താരങ്ങളായ്

തുള്ളിമഴപോൽ ചിരിമണിയാൽ
നീ ഉള്ളിൽ തുള്ളും വെള്ളിക്കൊലുസായ്
വാനോളം വളർന്നാലും
എൻ കൈതൻ കുമ്പിൾക്കൂട്ടിൽ ഉറങ്ങ്

എന്നും തണലാവാൻ ഈ
കനലാറ്റും കുളിരാകുവാൻ
നിൻ കണ്മുന്നിൽ ഞാനില്ലയോ
അച്ഛന്റെ പൊൻമകളേ

കരയാതേ കരയാതേ
കരയാതേ കരയാതേ

എന്നോമൽ പൂങ്കുരുന്നേ
നോവെണ്ണി പറയാതെ നീ 
ഞാൻ വേറെങ്ങും പോയില്ലല്ലോ
നീ അറിയാതെ അരികെയില്ലേ

കരയാതേ കരയാതേ
കരയാതേ കരയാതേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.