Vida Parayaam Lyrics | വിട പറയാം ചിരിയോടെ | Hridayapoorvam Malayalam Movie Songs Lyrics


 
വിട പറയാം ചിരിയോടെ
മറുമൊഴിയും ഇടറാതെ
ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ
വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി

നിറവായ് എന്നാളും
നിനവായ് പോന്നീടാൻ
ഈ മൂടൽ മഞ്ഞിൽ
മുങ്ങും താരം പോൽ
ആ കാണാദൂരത്തുണ്ടേ
ആരാരോ

കൺ നനയാതെ കൺ നനയാതെ
പോവുകയായ് അകലാനാവാതേ
ഉള്ളുലയാതെ ഉള്ളുലയാതെ
പോവുകയായ് പിരിയാനാവാതേ

വിട പറയാം ചിരിയോടെ
മറുമൊഴിയും ഇടറാതെ
ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ
വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി

മറന്നിടാനിനി മറന്നുപോകാം
നാം നെയ്ത നിമിഷങ്ങളെ
കരൾച്ചെരാതിൽ തിരിനിലാവായ്
നീയെന്നും തെളിഞ്ഞുണരും

മനം തിരയുന്നെന്നാൽ
അകം പൊള്ളുന്നെന്നാൽ
ഒരു വാക്കിൽ ചാരേ ചേരാം

തനിച്ചല്ല നീ നിൻ
വഴിയാത്ര നീളെ
ഇനിയെത്ര നേരം കാണാം
വര്രുതെോർത്തീടാൻ
അകമേ ചേർത്തീടാൻ
ഈ സ്നേഹം ചാലിച്ചെഴുതിയതോ
എന്നോർമ്മത്താളിൽ പീലിച്ചന്തങ്ങൾ

കൺ നനയാതേ കൺ നനയാതേ
പോവുകയായ് അകലാനാവാതേ
ഉള്ളുലയാതേ ഉള്ളൂലയാതേ
പോവുകയായ് പിരിയാനാവാതേ

വിട പറയാം ചിരിയോടെ
മറുമൊഴിയും ഇടറാതെ
ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ
വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.