ഇല്ലുമിനാറ്റി വരികൾ | Illuminati Lyrics | Aavesham Movie Songs Lyrics

Song Information

Find The Full Illuminati Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Aavesham.

Song Details
SONG NAME Duppattawaali
MOVIE/ALBUM Sahasam
MUSIC DIRECTOR Sushin Shyam
LYRICIST Vinayak Sasikumar
SINGER(S) Dabzee
About The Song

Illuminati is a massive viral hit from the Malayalam movie Aavesham, starring Fahadh Faasil. The song is composed and produced by Sushin Shyam, known for his unique and energetic soundscapes. With catchy lyrics by Vinayak Sasikumar and the powerful, distinct vocals of Dabzee, this track became a chartbuster, perfectly matching the high-octane energy of the film.

Lyrics In Malayalam
നാടിൻ നന്മകനേ പൊന്മകനേ
മുത്തായവനേ
മിന്നും സൂരിയനും ചന്ദിരനും
ഒന്നായവനേ
കാലം കാത്തുവെച്ച രക്ഷകനേ
സംഹാരകനേ
ഞങ്ങൾക്കണ്ണനായി വന്നവനേ

ഭയമേ മാറിപ്പോ നീ
അണ്ണൻ വന്നാൽ കുമ്പിട്ടുനില്ല്
ഇരുട്ടിൽ സിറ്റി വാഴും
രാജാവ്ക്ക് എല്ലാരും സുല്ല്
ഇവനെ തൊഴുവാനായ്
എന്നും ജനത്തിരക്ക്
കാലൊന്നെടുത്തുവെച്ചാൽ
സ്വർഗ്ഗം പോലും അണ്ടർ വേൾഡ്

ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി

പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം
കുത്ത് ഹരിശ്രീ
തോക്കിൻ കാഞ്ചിവലി ശീലം
പണ്ടേ മാറാത്ത വ്യാധി
നെഞ്ചിൽ പൂട്ടിവെച്ചോരങ്കക്കലി
തീരാത്ത വാശി
അണ്ണൻ മീശവെച്ചൊരാട്ടപ്പുലീ

ഇടയാൻ വന്നോര്ക്കും
നിന്നോര്ക്കും പണ്ടേയാപത്ത്
കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച്
സോഡാ സർബത്ത്
ഞൊടിയിൽ മദയാനേം
മെരുക്കിടും കരുത്ത്
ഇവനെ പടച്ചുവിട്ട കടവുള്ക്ക്
പത്തിൽ പത്ത്

ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി

ഉലകിതിലാരോടും
തോൽക്കാ വീരൻ
കരളിതിലമ്മയ്ക്കായ്
തേങ്ങും പൈതൽ
മടിയിൽ പാലൂട്ടും
സ്നേഹം നീയേ
മറഞ്ഞോ താരാട്ടാതെന്തേ

കരയാൻ കണ്ണീരില്ലാ
കണ്ണീരൊപ്പാൻ
ആരും പോരണ്ടാ
എരിയും മൂന്നാം കണ്ണിൽ
കോപം കൊള്ളും
സംഹാരമൂർത്തി
മരണം പടിവാതിൽ
കടന്നിടാൻ മടിക്കും
ബോംബെ നഗരമിവൻ
വരുന്നദിനം
സ്വപ്നം കാണും

താനാ ന്നനാനാ താനാ ന്നനാനാ
താനാ നനനാന ന്നനാനാ
ന്നനാനാ
താനാ ന്നനാനാ താനാ ന്നനാനാ
താനാ നനനാന ന്നനാനാ
ന്നനാനാ

ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടൻ
കൊലമല്ലുമിനാറ്റി

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.