Ulakam Neeye Lyrics | ഉലകം നീയേ ഉയിരും നീയേ | Pakalum Paathiravum Movie Songs Lyrics


 
ഉലകം നീയേ ഉയിരും നീയേ
ഉറവാകേയും നീ നാഥനേ

ഉദയം നീയേ ഉരുവും നീയേ
ഉലയാതേറാൻ നീ യേശുവേ

ആരും കാണാതെ ഞാൻ
നീറും തീവേനലിൽ
വീഴും തൂമാരി നീയാകണേ

അൾത്താരയിൽ
ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ

ഉൾത്താരിലായ്
പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ

നീ വരുമ്പോൾ പാതയിൽ
നോവിടങ്ങൾ തൂവലായ്
നീ തരുന്നീ ജീവനിൽ
ആമയങ്ങൾ ദൂരെയായ്

ആശ്രിതനാമെൻ കരളിലൊന്നാകെ 
നീ നിറഞ്ഞൂ താതനായ്
പുണരൂ സദാ പിതാവുടയോനെ
ഇടറുമെൻ നെഞ്ചിൽ കാവലായ്

അൾത്താരയിൽ
ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ

ഉൾത്താരിലായ്
പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.