Kannum Kannum Onnum Lyrics | കണ്ണും കണ്ണും ഒന്നും | Laljose Movie Songs Lyrics


 
കണ്ണും കണ്ണും ഒന്നും 
മിണ്ടാതെങ്ങോ മറയുന്നോ
ഉള്ളിന്നുള്ളം ഏതോ 
ചില്ലായെന്നോ ഉടയുന്നോ
ഇളമഞ്ഞേ നീയില്ലെങ്കിൽ
നനവല്ലേ രാവിൻ കണ്ണിൽ
ഒരു വാക്കിൻ നോവിൽ ചേരും
മറുവാക്കായ് തീരാ മൗനം

വിണ്ണൊഴിഞ്ഞു പോയ് 
സൂര്യൻ ദൂരെ മായുന്നുവോ
കനവുകൾ വിങ്ങലോർമ്മയിൽ 
നീറുമീയലായ് വീഴുന്നുവോ
വിണ്ണൊഴിഞ്ഞു പോയ് 
സൂര്യൻ ദൂരെ മായുന്നുവോ
കനവുകൾ വിങ്ങലോർമ്മയിൽ 
നീറുമീയലായ് വീഴുന്നുവോ

അറിയാ വരമായ് അന്നൊരു 
നാളെൻ മടിയിൽ പിറയായ്
അഴകിൽ വളരും കൺമണി നീയേ
പകരം ചേരില്ലാരും പെങ്ങൾപ്പൂവേ
മഴയും വെയിലും മാറിപ്പെയ്തെന്നാലും
ചിരിമുല്ലേ ചൂടും മുൻപേ
ഇതളൊന്നായ് വാടുന്നെന്തേ
മിഴിവാതിൽ ചാരുന്നേരം
മുറിവാഴം കൂടും പോലെ

നിഴലേ നിഴലേ നീ വിരലാലേ 
വെറുതേ ഒരു തരി 
വരയാതിനിയും നോവടയാളം
പുലരാനാവാതോരോ വേനൽ രാവും
ഇരുളും വാനിൽ ചായുന്നില്ലേ താനേ
ഇളമഞ്ഞേ നീയില്ലെങ്കിൽ
നനവല്ലേ രാവിൻ കണ്ണിൽ
ഒരു വാക്കിൻ നോവിൽ ചേരും
മറുവാക്കായ് തീരാ മൗനം

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.