Viral Thodathe Lyrics | വിരൽ തൊടാതേ | Solamante Theneechakal Movie Songs Lyrics


 
വിരൽ തൊടാതേ വെയിൽ മറഞ്ഞു
ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞു
വിരൽ തൊടാതേ വെയിൽ മറഞ്ഞു
ഇരുൾ കിനാവിൽ 
കവിൾ തടം നനഞ്ഞു .. വിരൽ

ഏതോ തുലാ വെണ്ണിലാവിൽ
നാമാദ്യമൊന്നായി മാറി
ഇന്നീ അതേ വെണ്ണിലാവിൽ
രണ്ടായി മാറാനൊരുങ്ങി

വാനിൽ മിന്നും താരങ്ങൾ
നാളെ മണ്ണിൽ വീണാലും
വാനിൽ മിന്നും താരങ്ങൾ
നാളെ മണ്ണിൽ വീണാലും
പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും
വരുന്ന ജന്മം ചേരും നാം

വിരൽ തൊടാതേ വെയിൽ മറഞ്ഞു
ഇരുൾ കിനാവിൽ 
കവിൾ തടം നനഞ്ഞു .. വിരൽ

ഓളങ്ങൾ തേടുന്ന നേരം
കാണാതെ പോകുന്നു തീരം
താലോലമോതുന്നോരീണം
താനേ വിതുമ്പുന്നു മോഹം

തിങ്ങും തെന്നൽ പൂവാകെ
നീറും വേനൽ നീളുമ്പോൾ
തിങ്ങും തെന്നൽ പൂവാകെ
നീറും വേനൽ നീളുമ്പോൾ
വിരിഞ്ഞു തീരാ കുരുന്നു പൂവിൻ
മരന്ദമേ നീ മായുന്നോ

വിരൽ തൊടാതേ വെയിൽ മറഞ്ഞു
ഇരുൾ കിനാവിൽ 
കവിൾ തടം നനഞ്ഞു .. വിരൽ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.