Etho Vaathil Lyrics | ഏതോ വാതിൽ | Djinn Malayalam Movie Songs Lyrics


 
ഏതോ വാതിൽ 
ആരോ വരാനായ്
മൂളിത്തുറക്കുന്നപോലേ
ആരോ നിഗൂഢം 
സ്നേഹാർദ്രമായി
ആരാൽ വിളിക്കുന്നപോലേ

ഓ  കെട്ടുപോയനാമ്പിൻ 
ഓർമ്മയായ തീയേ
ആറുമാഴിയുള്ളിൽ 
നീറി നിൽക്കുവോളേ
ഞാൻ ജനാലയും 
നീ പിറാവുമോ
എന്നഴികളിൽ 
വന്നിരിക്കയോ  പിറാവ്വേ 

വിഭാതം മേയും മേടുതോറും
വിദൂരം രാക്കാൽപ്പാടു കാണാം
ദുഃസ്വപ്നമോരാം 
ദുഃഖം വിതുമ്പാം
വെട്ടം പരക്കുമെന്നാലും

സത്യമെന്ന സൂര്യൻ 
ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ 
സങ്കടങ്ങൾ തീർക്കും

ഞാൻ തടാകമോ 
നീ മരാളമോ
എന്നിലേക്കു നീ 
താണിറങ്ങയോ  വിമൂകം

കുഞ്ഞിച്ചിരിയാൽ പൂമുഖം 
പൂത്തോരു മന്ദാരമായ്
അന്തിതൻ വരാന്തയിൽ 
എമ്പാടു വെൺതാരകൾ
ചൂഴവും തൂനിലാ 
തെന്നലിലാടിയാടിയാടിയാടി
വെണ്മുകിലുകൾ

സത്യമെന്ന സൂര്യൻ 
ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ 
സങ്കടങ്ങൾ തീർക്കും

നീ മിനാരവും 
ഞാൻ പരുന്തുമോ
എന്നിറമ്പിൽ നീ 
കൂടുകൂട്ടുമോ  പ്രാണനേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.