Devi Neeye Lyrics | ദേവീ നീയേ ധനലക്ഷ്മീ നീയേ | Thankam Malayalam Movie Songs Lyrics


 
ദേവീ നീയേ
ധനലക്ഷ്മീ നീയേ
ഈരേഴുലകും
ക്ഷേമമരുളുമംബേ

മർത്ത്യൻ ഞാനേ
തവഭൃത്യൻ ഞാനേ
നീയേ കനിവൂ
ജീവനാംശമംബേ

അഷ്ടൈശ്വര്യേ 
സർവ്വം നീയേ
നീ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹലോകം ശോകം

പല സുഖദുഃഖ  പലാശികൾ 
പടരുമൊരാത്മവനാന്ത
വസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ 
നിസ്വരുമെത്തിന 
പൊത്തിലെഴും നിധിയേ

പാഥേയം പാതയും
ദേവി നീയേ
നീയേ മൂധേവീയും
ശ്രീദേവീ
ധനധാന്യ ധൈര്യാദി
നാനാരൂപേ
പാലാഴിയിലെ ജലജേ

നീ വസിച്ചിടുമെല്ലാ
കോവിലും കരുതീടും
ധൂർത്താൽ തീർക്കാനാ
കാത്തങ്കപ്പാരാവാരങ്ങൾ

മലിനജഡാകരമാകിയ 
നഗരഞരമ്പിലെ സ്വപ്നസരോവരമേ
പുനരുജ്ജീവിതഗ്രാമീണതയേ
പുണരുക ലക്ഷ്മി മഹാലക്ഷ്മീ

ദേവീ നീയേ
ധനലക്ഷ്മീ നീയേ
ഈരേഴുലകും
ക്ഷേമമരുളുമംബേ
മർത്ത്യൻ ഞാനേ
തവ ഭൃത്യൻ ഞാനേ
നീയേ കനിവൂ
ജീവനാംശമംബേ

അഷ്ടൈശ്വര്യേ 
സർവ്വം നീയേ
നീ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹലോകം ശോകം

പല സുഖദുഃഖ  പലാശികൾ 
പടരുമൊരാത്മവനാന്ത
വസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ 
നിസ്വരുമെത്തിന 
പൊത്തിലെഴും നിധിയേ

മലിനജഡാകരമാകിയ 
നഗരഞരമ്പിലെ സ്വപ്നസരോവരമേ
പുനരുജ്ജീവിതഗ്രാമീണതയേ
പുണരുക ലക്ഷ്മി മഹാലക്ഷ്മീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.