നാലുമണിപ്പൂവ് കണക്കെ | Maheshum Marutiyum Malayalam Movie Songs Lyrics


 
നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ 
നല്ലോരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ 
നല്ലോരു പെണ്ണ്

മോഹമഷിത്തുള്ളി കുടഞ്ഞ് 
നെഞ്ചിൽ നീയ്
ചെറുതോണിപ്പാതയിലൂടെ 
പായുന്നെന്നുള്ള്

നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്

ചങ്ങാത്തമാകും നെല്ലിക്ക നമ്മൾ
കല്ലുപ്പു ചേർത്തേ 
തിന്നൊരു കാലം
മനച്ചോറ്റുപാത്രത്തിൽ 
അന്നേ മുതൽ
മഴത്തുള്ളിയായ് നിന്നെ 
കാത്തില്ലേ ഞാൻ
കളിമുറ്റങ്ങളിൽ ചിരിക്കൂട്ടാകുവാൻ
ഒരു പൂമ്പാറ്റയായ് ചാരേ നീ

നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്

സാ സരിസരി സാരി 
സരിഗമഗരിസ
സാ സരിസരി സാരി 
സരിഗമഗരിസ

ചില്ലിന്റെ ഗോലി 
പോലന്നു ലോകം
കണ്മുന്നിലാകേ മിന്നുന്ന കാലം
ഇളം തേൻ നിലാവിന്റെ 
മിട്ടായികൾ
നുണഞ്ഞെത്ര ദൂരങ്ങൾ 
പോയില്ലേ നാം
വെയിൽ ചായുന്നൊരാ 
വയലോരങ്ങളിൽ
കതിർപാട്ടെന്നപോൽ ചുണ്ടിൽ നീ

നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ 
നല്ലോരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ 
നല്ലോരു പെണ്ണ്

മോഹമഷിത്തുള്ളി കുടഞ്ഞ് 
നെഞ്ചിൽ നീയ്
ചെറുതോണിപ്പാതയിലൂടെ 
പായുന്നെന്നുള്ള്

നാലുമണിപ്പൂവ് കണക്കെ 
വിരിഞ്ഞോരു കണ്ണ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.