Dhoore Dhoore Lyrics | ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ | Mangomury Malayalam Movie Songs Lyrics


 
ദൂരെ ദൂരെ ആകാശ 
പൂങ്കുന്നിൻ മേലേ
തോരെത്തോരെ 
തൂമഴ പെയ്യണ ചേലേ
നീലാമ്പൽ മിഴികൾ നീർത്തും
കാട്ടാറിൻ നടുവിൽ നിൽക്കാം
കാതോടു കവിത മൂളും കാടും

നെഞ്ചാകെ കുളിര് തൂവും
കാറ്റിന്റെ വിരല് കോർക്കേ
കാണാത്ത കനി തിരഞ്ഞേ പോകാം

മഞ്ഞിൽ നനഞ്ഞൊരു
ചെമ്പക പൂവ് തരാം
മെല്ലെ നെഞ്ചിലൊരു ചെറു
ചുംബന ചൂട് തരാം

ദൂരെ ദൂരെ ആകാശ 
പൂങ്കുന്നിൻ മേലേ
തോരെത്തോരെ 
തൂമഴ പെയ്യണ ചേലേ

പുഞ്ചിരി വിരിയും കാറ്റിൽ താലോലം
പാരാകെ തേടുന്നേ നീഹാരം നിന്നെ
കൊഞ്ചല് കുറുകും ആറ്റിൻ കല്ലോലം
തോരാതെ മൂടുന്നേ മെയ്യാകെ പയ്യേ

ഏലമലക്കാടോ ദൂരേ
ചോലമയിൽ ചേലോ മേലേ
കോടമഞ്ഞിലൂടെ മൂളി പാടുന്നുണ്ടേ

മേഘമലമേടോ ദൂരെ
ചോലക്കലമാനോ ചാരേ
മാനത്തൂടെ പായും തേരേ 
കാണുന്നുണ്ടോ

കുഞ്ഞോള ചുരുളു കോതി
ചെമ്മാന കനലു തേവി
ചില്ലോടമൊഴുകിടുന്നെ മേലേ
കുന്നോളം കനവ് കണ്ടേ
പൊന്നാട ചിറകു തീർത്തെ
മായാത്ത മധുരമേ നീ പോകെ

അന്തി വെയിലിലെ 
നൊമ്പര ചോപ്പകലെ
നെഞ്ചിൽ വിങ്ങുമൊരു കഥ 
മഞ്ഞിൽ പെയ്തൊഴിയെ

ദൂരെ ദൂരെ ആകാശ 
പൂങ്കുന്നിൻ മേലേ
തോരെത്തോരെ 
തൂമഴ പെയ്യണ ചേലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.