Mele Vaanam Pole Lyrics | മേലേ വാനം പോലേ | Palayam PC Malayalam Movie Songs Lyrics


 
മേലേ വാനം പോലേ
വാനിൽ താരം പോലേ

മേലേ വാനം പോലേ
വാനിൽ താരം പോലേ
ഓളങ്ങൾ തൻ താളം പോലേ
താളങ്ങൾ കോർത്തീണം പോലേ
നീ മിന്നുന്നെന്നിൽ മെല്ലെ
മേലേ വാനം പോലേ
വാനിൽ താരം പോലേ

ചായുറങ്ങും പൊൻതൂവൽ മേലേ
ചേർന്നു പുൽകും തെന്നൽ പോലേ
നീ മയങ്ങും തീരത്തിൻ ഓരം
തേടി വന്നൊരോടം പോലെ
കാതോരം നീ ചേരുന്നീ നിലാവിൽ
നീഹാരം ചോരും പോലെ
ഞാനേതോ തേരേറി പോവതെന്തേ
ആകാശ തിങ്കൾ പോലേ

പറയാത്തൊരു കഥയായിനി 
നാമൊഴുകുമ്പോൾ
കലരേണം തഴുകേണം 
ചിരകാലം ചേരാനൊരു
പുതുരാവിൻ സ്വപ്നം വേണം

മേലേ വാനം പോലേ
വാനിൽ താരം പോലേ
ഓളങ്ങൾ തൻ താളം പോലേ
താളങ്ങൾ കോർത്തീണം പോലേ
നീ മിന്നുന്നെന്നിൽ മെല്ലെ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.