Kanmanipoove Lyrics – Thudarum | കണ്മണിപ്പൂവേ വരികൾ | Mohanlal | Shobana | M.G. Sreekumar | Malayalam & Manglish

Looking for the latest Kanmanipoove Song lyrics from the Malayalam movie Thudarum? You've come to the right place.

Kanmanipoove Song Details

Song Name Kanmanipoove (കണ്മണിപ്പൂവേ)
Movie Name Thudarum (തുടരും)
Music Director Jakes Bejoy
Lyricist B.K Harinarayanan
Singer(s) M.G Sreekumar


Kanmanipoove (കണ്മണിപ്പൂവേ) Lyrics in Malayalam

ചെമ്പഴുക്ക തൊട്ടെടുത്ത്
അമ്പലം കൂട്ടുന്നതാര്
ചെമ്പരത്തി കമ്പുകൊണ്ട്
അമ്പ് കുലയ്ക്കണതാര്
അങ്ങുതൊട്ടേ ഇങ്ങു തൊട്ടേ
അക്കുത്തിക്കുത്തൊടുവാനാ
തൂവെളിച്ചം ചാറിവീണ്
മാമല ഞാനൊന്നു കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ
പൂങ്കുയിൽ പാടുന്ന കേട്ടേ

എന്തൊരു ചേലാണ്
നെഞ്ചിലെ നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്

ഉം ഉം ഉം ഉം ഉം ഉം
ഉം ഉം ഉം ഉം ഉം ഉം

കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ
കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ
കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ

കിളിപ്പൂമകളേ നീയലിയും
പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും
തേൻകുടമാണ്
അലിവോടെ തൊടും
സാന്ത്വനമാണ്

ഇതിലെ വാ ഇതിലെ വാ
കനവിലേ ചിറകുമായ്
പകലിലേ വഴികളിൽ
വെയിലുപോൽ അലയുവാൻ

കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ
കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ

ഗമപപധപ ഗമപപധപ
ഗമപപ മധപപ
സ നിസനിധപ
ഗമപപധപ ഗമപപസപ
ഗമപപ പധമപ
പധപമഗരി മഗരിനിസനിരിസ

മുറ്റത്തൊരു കോണിൽ
പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ
മുത്തുമിഴിയോടെ ഞാനിരിക്കാം
ഒരു ദളം പോലെ
ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ
മഴവില്ലായ് മാറും
ഇമ ചിമ്മാവാനം
ഇതു കണ്ടേ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ
നിറം കുടഞ്ഞൊന്നു ചിരിക്കും

എന്തൊരു ചേലാണ്
നെഞ്ചിലെ നേരാണ്
കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ
കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ

കിളിപ്പൂമകളേ നീയലിയും
പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും
തേൻകുടമാണ്
അലിവോടെ തൊടും
സാന്ത്വനമാണ്

ഇതിലെ വാ ഇതിലെ വാ
കനവിലേ ചിറകുമായ്
പകലിലേ വഴികളിൽ
വെയിലുപോൽ അലയുവാൻ

Kanmanipoove Lyrics in Manglish

Manglish lyrics for this song are coming soon! Keep checking back.

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.