അങ്ങു വാന കോണിലു വരികൾ | Angu Vaana Konilu Lyrics | ARM Movie Songs Lyrics

Song Information

Find The Full Angu Vaana Konilu Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie ARM (Ajayante Randam Moshanam).

Song Details
SONG NAME Angu Vaana Konilu (അങ്ങു വാന കോണിലു)
MOVIE/ALBUM ARM (Ajayante Randam Moshanam)
MUSIC DIRECTOR Dhibu Ninan Thomas
LYRICIST Manu Manjith
SINGER(S) Vaikom Vijayalakshmi
About The Song

Angu Vaana Konilu is a hauntingly beautiful and atmospheric track from the 2024 Malayalam fantasy epic ARM (Ajayante Randam Moshanam), starring Tovino Thomas. Composed by Dhibu Ninan Thomas, the song features the powerful and unique vocals of Vaikom Vijayalakshmi. The lyrics, written by Manu Manjith, add a layer of myth and mystery to the storytelling of this Jithin Laal directorial.

Lyrics In Malayalam
അങ്ങ് വാനക്കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോരക്കൺ മുയൽ
ഇങ്ങ് നീലത്തുരുത്തില്
നീർപ്പരപ്പിൽ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില്
ആമക്കുഞ്ഞനോ

ആമക്കുറുമ്പനന്ന് നെഞ്ചത്ത്
വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞുകേറി
ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുത്തുള്ളൊരാ ചേലൊക്കും
വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ടു വെയ്ക്കാം

കുഞ്ഞിളം വാവേ
കഥ കേട്ട് മെല്ലെ
മിഴിപൂട്ട് മാറിൻ
ചൂടിൽ ഉറങ്ങ് ഉറങ്ങ്
പൊന്നേ തളരാതേ ഓമൽ
ചിരിയോടേ കൊഞ്ചി
കളിയാടി വളര് വളര്

ഉറങ്ങ് ഉറങ്ങ്
ഉറങ്ങ് ഉറങ്ങ്

നീ നടന്നു പോകുമാ
നീണ്ടുനീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ
കൂടെയാരിനി

എതിരെ നിന്നതേതുമേ
താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ
നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട്
കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും

മൂടുന്നിരുട്ടകറ്റാൻ തീയെന്നും
മുന്നിൽ തെളിഞ്ഞു വരും
നീയെന്ന വിത്തെടുത്ത്
മണ്ണൊരു കാടാക്കി മാറ്റിത്തരും

കുഞ്ഞിളം വാവേ
കഥ കേട്ട് മെല്ലെ
മിഴിപൂട്ട് മാറിൻ
ചൂടിൽ ഉറങ്ങ് ഉറങ്ങ്
പൊന്നേ തളരാതേ ഓമൽ
ചിരിയോടേ കൊഞ്ചി
കളിയാടി വളര് വളര്

ഉയർന്നു വാ ഉയർന്നു വാ
തടകളെ നീ ഉടച്ചു വാ
ഉയർന്നു വാ ഉയർന്നു വാ
ഉലകിനെ നീ ജയിച്ചു വാ

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.