Kannil Kannil Minnum Lyrics - 3 Dots Malayalam Movie Songs Lyrics


 
കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ
പൂ വിടരും മിന്നലുകൾ
നെഞ്ചലിയും കാറ്റലകൾ നീയറിഞ്ഞുവോ

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ

ആരാമ മേഘമേ ഏതേതു ശാഖിയിൽ
കുക്കൂ കുക്കൂ കുക്കൂ കുക്കൂ
കോകിലങ്ങൾ പാടി
ആത്മാവിൻ ഈണമായ് ആദ്യാനുരാഗമായ്
നിറങ്ങളായ്‌ സ്വരങ്ങളായ് എൻ അകങ്ങൾ മൂളി
ആലോലം നിൻ നെഞ്ചം പൂക്കാലത്തിനു സമ്മാനം
തന്നാരം താലോലം മാരിക്കാവിനു വാസന്തം
കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ

മായാത്ത മോഹമേ നീയേതു വീഥിയിൽ
വിരിഞ്ഞുവോ കൊഴിഞ്ഞുവോ നിശാഗന്ധിയായ്
നിൻ സ്നേഹ സാന്ത്വനം എൻ രാഗ മാനസം
മറന്നുവോ അലിഞ്ഞുവോ നിഴൽ മഴയായി
വാനോളം നാണിപ്പൂ വാലാലമ്പിളി കിന്നാരം
രാവോളം നാണത്താൽ താലോലിക്കാം പുന്നാരം

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ

No comments

Theme images by imacon. Powered by Blogger.