നറുചിരിയുടെ മിന്നായം | Pranaya Vilasam Malayalam Movie Songs Lyrics


 
നറുചിരിയുടെ മിന്നായം 
കണ്ണോരം കണ്ടേ
നദിയോഴുകണ പോലാരോ 
പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങൾ 
പൂചൂടാൻ എന്തേ
കുടകരികിലെ തൂമഞ്ഞു 
കണ്ണൂരിൽ പെയ്തേ

മനമാകയോ പുതുസൗരഭം
പകരുന്നൊരാൾ അതിലോലമായി
വിരലോടിതാ വിരൽ ചേർക്കവേ
അലിയുന്നു നാം പ്രണയാർദ്രമായി

നറുചിരിയുടെ മിന്നായം 
കണ്ണോരം കണ്ടേ
നദിയോഴുകണ പോലാരോ 
പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങൾ 
പൂചൂടാൻ എന്തേ
കുടകരികിലെ തൂമഞ്ഞു 
കണ്ണൂരിൽ പെയ്തേ

വിരൽ ചേർക്കവേ ആ ആ

തണുവണി തെരുവിൽ
തിനവയൽ കരയിൽ
ഇരുനിഴൽ ചേരും  പോലെ
പരിചിതമാകും പോലെ

മൊഴിയിൽ നിറയും
മധുര വിചാരം
പല കഥ ചൊല്ലും പോലെ
പരിമൃദു ഗാനം പോലെ

ഇരുളാകിലും നനവാകിലും
ഹിമമൂടുമെൻ നിറദീപമേ
ചെറുതാകിലും വലുതാകിലും
ഇനിനിന്നിലാണെൻ ലോകമേ

ഏതോ ഒരനുവാദം തേടി
നീയെന്റെ തനുവോരം നിൽക്കേ
ഞാൻ മെല്ലെ ഉരുകുന്നതെന്തേ

ഇളനീർ കുളിരായി
മിഴികൾ തമ്മിൽ
പകരുകയാണീ ചൂടിൽ
പ്രണയസ്വകാര്യം മെല്ലെ

നിന്നിലായി
ചെവിയോർത്തിടാൻ 
കൊതിയോടെ വാ 
പ്രിയമോടെ നീ ഇനിയേകുമോ
അരുതായ്ക തൻ അതിരില്ലിനി
അനുരാഗമായി അകമാകവേ

നറുചിരിയുടെ മിന്നായം 
കണ്ണോരം കണ്ടേ
നദിയോഴുകണ പോലാരോ 
പിന്നാലെ വന്നേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.