ഒരു മാത്ര നിൻ ചിരി നാളമെൻ | Oru Mathra Nin Lyrics | Siddy Malayalam Movie Songs Lyrics


 
ഒരു മാത്ര നിൻ ചിരി നാളമെൻ
അഴലാഴിയിൽ വെയിലാകവേ
ഇതു പ്രണയമോ കളവാണോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ

മുറിവാകും കിനാവോ
പേറുന്നൊരെന്നിൽ
നിലാക്കൈ വീണു
തുടു തെന്നൽ പൊതിഞ്ഞും
വിങ്ങൽ മറഞ്ഞും
മനം ചേലാർന്നു
വർണ്ണക്കാലമെന്നാണോ
മധുവാം തലോടൽ പോലെ നീ
ഇനി ജാലമെന്നാണോ
ഇതൊരുദയമോ
ഇരുളാണോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ

പല ജന്മങ്ങളൊന്നിൽ
പണ്ടീ മുഖം ഞാൻ
കണ്ടതാണെന്നോ
ഇനിയെന്നും സദാ 
വെൺതിങ്കൾ പളുങ്കായ്
മിന്നിടാമെന്നോ
മുല്ലപ്പൂക്കളേ ചൊല്ലൂ
മുടിമേലെയെത്താൻ നേരമോ
മറുവാക്കു തേടുന്നോ
ഇത് വിടരുമോ കൊഴിയാനോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ
അഴലാഴിയിൽ വെയിലാകവേ
ഇതു പ്രണയമോ കളവാണോ
പറയൂ മിഴി തേടുന്നു ഞാൻ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.