Vannu Pokum Lyrics | വന്നു പോകും മഞ്ഞും | Bro Daddy Malayalam Movie Songs Lyrics


 
വന്നു പോകും മഞ്ഞും തണുപ്പും
അന്നും തുണയ്ക്കും നീയൊരാൾ
കണ്ടു ഞാനും കണ്ണിൽ തിളങ്ങും
ഉള്ളിലുള്ള കള്ളമത്രയും

തൊട്ടു നീയും എന്നിൽ മിനുങ്ങും
പട്ടുപൊലെ ഉള്ളൊരിഷ്ടവും
ഒന്നു ചേരും കാവൽ വിളക്കായ്
കത്തി നില്ക്കുമെന്നു മെപ്പോഴും

പരുന്തുപോൽ പറന്നിടാം
പറത്തുമെങ്കിലെന്നെ 
എന്റെ ഡാഡി ബ്രൊ
മരങ്ങളായ് വളർന്നിടാം
ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം

വരില്ല ആരും തടുക്കാൻ എതിർക്കാൻ
കൊതിച്ചു നിങ്ങളും മടിച്ചിടേണ്ട ടോ
ഇതാണ് ലോകം എനിക്കും നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ 
തിടുക്കവും ഹോയ്

ഏതു നാളും സ്വന്തം നമുക്കും
കൂട്ടിനുണ്ട് കൂടെയിങ്ങനെ
ഏതു മേടും മേയാൻ കൊതിയ്ക്കും
തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ

കാവലാകും കാണാ പുറത്തും
എന്റെ തന്നെ ഉള്ളിലുള്ളൊരാൾ
കണ്ടു നോക്കാനാരും വരട്ടെ
കൂട്ടുപോകുവാൻ കൊടുക്കുമോ

നുരഞ്ഞിടാം പതഞ്ഞിടാം
നമുക്കു വേണ്ട നാളെ എന്ന മായകൾ
കളിക്കളം ജയിച്ചിടാൻ
പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ

ഇതെന്ത് ചോദ്യം അതല്ലേ വഴക്കം
മറച്ചു വെയ്ക്കാൻ നമുക്ക് സാധ്യമോ
കുടുക്കു വീണാലഴിച്ചും തരാനായ്
അടുത്തു തന്നെയെന്നുമുണ്ട് ഞാനൊരാൾ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.